Tuesday, 16 September 2014

Malayalam Christian Devotional Songs New 2014 - Umma Umma.....



''ഉമ്മ ഉമ്മ ഉണ്ണി ഈശോയെ ''ഇടയനെ വിളിച്ചു ഞാന്‍ കരഞ്ഞപ്പോള്‍ 'എന്ന ഗാനം രചിച്ച 'റോയ്‌ കണിച്ചാര്‍ 'ന്‍റെ നാലാമത്തെ ഗാനമായ ഈ താരാട്ട് പാട്ട് കേള്‍ക്കൂ -ഷയര്‍ ചെയ്യൂ

Saturday, 5 July 2014

ഇനിയും ഞാന്‍ പാടും ദൈവത്തിനായ്


ഇനിയും ഞാന്‍ പാടും ദൈവത്തിനായ് 
എന്നേ കരുതുന്ന സ്നേഹത്തിനായ് .....
വലയാതെ അവനെന്നേ നോക്കുന്നു
വിതക്കാതെ കൊയ്യാതെ ഊട്ടുന്നൂ ......റോയ്‌ 

ഗാനം -2

സാരമില്ലെന്നോതി നല്ലിടയന്‍ 
സര്‍വരും എന്നേ വിട്ടകന്നനേരം 
എന്‍ പേരുചൊല്ലി എന്നേ തലോടി 
കോരിയെടുത്ത് മുത്തം തന്ന്...(സാരമില്ല )

രോഗിയായ് വേദന തിന്നും നേരം 
ക്രൂരമാം മുറിവേറ്റു പിടയും നേരം 
കൂട്ടരെല്ലാം ചിരിച്ചകന്ന നേരം 
ഓടി വന്നെന്‍റെ അരികില്‍ അണഞ്ഞിട്ടു
സാരമില്ലെന്നോതി നല്ലിടയന്‍ ..(സാരമില്ല )

കാലുകള്‍ ബലമില്ലാതായ നേരം
കണ്ണില്‍ ഇരുള്‍ മാത്രം നിറഞ്ഞ നേരം
ഇത്തിരി കരുണ ക്കായ് കേണനേരം
ഓടി വന്നെന്‍റെ അരികില്‍ അണഞ്ഞിട്ടു
സാരമില്ലെന്നോതി നല്ലിടയന്‍ ..(സാരമില്ല )

ഗാനരചന..റോയ്‌ ജോര്‍ജ്

Wednesday, 2 July 2014

My New song "SUKHAMAKUMO"

പത്തില്‍ അധികം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ആയിരങ്ങളുടെ ഹൃദയത്തില്‍ ..... ആശ്വാസമായി പെയ്തിറങ്ങുന്ന ... '''ഇടയനെ വിളിച്ചു ഞാന്‍ കരഞ്ഞപ്പോള്‍ '''

എന്ന ഗാനം രചിച്ച ഈ എളിയവന്റെ ഒരു കൊച്ചു പാട്ട്
നിങ്ങളുടെ മുന്‍പിലേക്ക് വിനയപൂര്‍വ്വം
സമര്‍പ്പിക്കട്ടെ .....

'' ''സുഖമാകുവാന്‍ മനസുണ്ടെനിക്ക് .....
മറക്കാതെ നന്ദി ഞാനേകും നിനക്ക് ...''
ഒന്നു തൊടുമോ നല്ല ഇടയാ
കാണാതെ പോയൊരു കുഞ്ഞാടിനെ
രോഗത്താല്‍ തളരും എന്‍ ദേഹത്തെ ....'''
'

മറക്കല്ലേ ഷെയര്‍ ചെയ്യാന്‍ ...കേള്‍ക്കട്ടെ നിങ്ങടെ കൂട്ടുകാരും
റോയ്‌ ജോര്‍ജ് കണിച്ചാര്‍